തമിഴ്നാട് സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം ; കണ്ടക്ടർ യാത്രക്കാര​ന്റെ മുഖത്തടിച്ചു

യാത്രക്കാർക്കു നേരെ തമിഴ്നാട്ടിൽ വീണ്ടും സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം ഉണ്ടായി. എസ്ഇറ്റിസി ജീവനക്കാർക്കെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ തിരുനെൽവേലിയിൽ , സാധനങ്ങൾ അടങ്ങിയ കെട്ടുമായി ബസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതിന് എസ്ഇറ്റിസി കണ്ടക്ടർ യാത്രക്കാരന്റെ മുഖത്തടിച്ചു. തിരുനെൽവേലി ഡിപ്പോയിലെ സേതുരാമലിംഗം ആണ് ആന്ധ്ര സ്വദേശിയെ മർദ്ദിച്ചത്. എസ്ഇറ്റിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വ്യാപകമായി പരാതികൾ ഉയരുന്നത് പതിവായി മാറുന്നു. കഴിഞ്ഞയാഴ്ച മലയാളി അധ്യാപികയെ അർധരാത്രി എസ്ഇറ്റിസി ജീവനക്കാർ നടുറോഡിൽ ഇറക്കിവിട്ട സംഭവം വിവാദമായി. English … Continue reading തമിഴ്നാട് സർക്കാർ ബസ് ജീവനക്കാരുടെ അതിക്രമം ; കണ്ടക്ടർ യാത്രക്കാര​ന്റെ മുഖത്തടിച്ചു