തീപ്പെട്ടിക്ക് ആവശ്യക്കാരില്ല; ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ
ചെന്നൈ: സംസ്ഥാനത്ത് സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് നടപടി. ലൈറ്ററുകൾ വ്യാപകമായതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു. ലൈറ്ററുകൾ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും പരമശിവം കൂട്ടിച്ചേർത്തു. ലൈറ്ററുകൾ വ്യാപകമായതോടെ തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി. … Continue reading തീപ്പെട്ടിക്ക് ആവശ്യക്കാരില്ല; ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed