ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിനെ കണ്ടെത്തി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനിടെ തിരക്കിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.  തമിഴ്നാട് കാരെക്കുടി സ്വദേശി കൈലാസ് കുമാറിനെയാണ് കാണാതായത്. വിഷുദിനത്തിലായിരുന്നു സംഭവം.  അന്വേഷണത്തിനൊടുവിൽ എറണാകുളം കൂനമാവിലെ ആശ്രമത്തിൽ നിന്നാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന യുവാവിനെ കണ്ടെത്തിയത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴായിരുന്നു കൈലാസിനെ കാണാതായത്.  തുടർന്ന് കൈലാസിന്റെ കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.  ക്ഷേത്രത്തിലെ തിരക്കിനിടയിൽപ്പെട്ടാണ് കൈലാസിനെ കാണാതായതെന്നും യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും യുവാവിന്റെ കുടുബം അറിയിച്ചിരുന്നു.