മയോണൈസ് ഇങ്ങനെ ഉണ്ടാക്കിയാൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതൽ; നിരോധനം ഒരു വർഷത്തേക്ക്

ചെന്നൈ: പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനമിറക്കി. പച്ച മുട്ട ഉപയോ​ഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഉൾപ്പടെ നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, … Continue reading മയോണൈസ് ഇങ്ങനെ ഉണ്ടാക്കിയാൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതൽ; നിരോധനം ഒരു വർഷത്തേക്ക്