നിർമാതാവിനോട് കഥ പറഞ്ഞു ബസിൽ മടങ്ങവേ ഹൃദയാഘാതം; സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മധുരയിൽനിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 47 വയസായിരുന്നു. മധുരയിൽ ഒരുനിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല. ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴ്‌നാട്ടിലെ … Continue reading നിർമാതാവിനോട് കഥ പറഞ്ഞു ബസിൽ മടങ്ങവേ ഹൃദയാഘാതം; സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു