ഫ്രീ ഫ്രീ…രണ്ടെടുത്താൽ ഒന്ന് ഫ്രീ; എന്നിട്ടും കെ.എസ്.ഇ.ബിയുടെ ഓഫർ ആർക്കും വേണ്ട; കാരണം ഇതാണ്

തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് ഫ്രീ. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും ഫ്രീ. കെട്ടിക്കിടക്കുന്ന, വാറന്റി തീരാറായതും തീർന്നതുമായ എൽ.ഇ.ഡി. ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനും ഓഫർ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകൾ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നു. ഇവയുടെ മൂന്നുവർഷ വാറന്റി കഴിയാറായതിനാലാണ് ഓഫർ വിൽപ്പന. 1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി ഇതുവരെ വിറ്റഴിഞ്ഞു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം ബൾബുകൾ … Continue reading ഫ്രീ ഫ്രീ…രണ്ടെടുത്താൽ ഒന്ന് ഫ്രീ; എന്നിട്ടും കെ.എസ്.ഇ.ബിയുടെ ഓഫർ ആർക്കും വേണ്ട; കാരണം ഇതാണ്