കനത്ത സുരക്ഷയിൽ ഡൽഹി; തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു; ഉടൻ ചോദ്യം ചെയ്യും

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ന്യൂഡൽഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂർ റാണയുമായുള്ള വിമാനം ലാൻഡ് ചെയ്തത്. കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനത്തേക്ക് ഉടൻ എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് തഹാവൂർ റാണയെ മാറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റാണയെ ന്യൂഡൽഹിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എൻഐഎ നൽകിയിട്ടില്ല. അൽപ്പസമയം മുമ്പാണ് പാലം വിമാനത്താവളത്തിൽ നിന്ന് തഹാവൂർ റാണയുമായുള്ള വാഹനം … Continue reading കനത്ത സുരക്ഷയിൽ ഡൽഹി; തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു; ഉടൻ ചോദ്യം ചെയ്യും