ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടത്തിയതായി പരാതി. അക്രമിക്കാനിത്യ തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടത്തിയത്. ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐലെ ഔട്ടിൽ വെച്ചായിരുന്നു സംഭവം.(Malayali woman attacked in Bengaluru) സംഭവത്തെ തുടർന്ന് യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്നും യുവതി ആരോപിച്ചു. പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം […]
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്ന് സുപ്രീം കോടതി വിമർശിച്ചു. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് എന്തിനെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.(Supreme Court rejected plea seeking CBI investigation in Hema Committee report) അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും അജീഷ് തന്നെയാണ്. എന്നാൽ ഇതു ചട്ട […]
കോട്ടയം: പാലാ കടനാട്Pala Kadanad ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി, ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. പാലാ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുന്നു. മരണ കാരണം വ്യക്തമല്ല
തിരുവനന്തപുരത്ത് തോരാമഴയിലും സംഘാടകർ ജില്ലാ സ്കൂൾ കായിക മേള നടത്തിയതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് എൽഎൻസിപിഇയിലാണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളത്താൽ നിറഞ്ഞിട്ടും കായികമേള നിർത്തിവയ്ക്കാൻ തയാറായില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ ആരംഭിക്കാൻ സംഘാടകർ തീരുമാനിച്ചത്. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങൾ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം […]
സോഷ്യൽ മീഡിയയിൽ വൈറൽ കണ്ടന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ നഗറിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഈ കിഡ്നാപ്പിംഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്. ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം […]
കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി Abdul Nasser Madani മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻP Jayarajan. ഇക്കാരണം കൊണ്ടു തന്നെയാണ് മദനിയെ തീവ്രവാദത്തിൻ്റെ അംബാസിഡർ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ പുറത്തിറങ്ങുന്ന ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ എന്ന ജയരാജൻ്റെ പുസ്തകത്തിലാണ് ഈ വിവാദ പരാമർശങ്ങൾ ഉള്ളത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമാണ് ആർ.എസ്.എസ് മോഡലിൽ കേരളത്തിൽ മുസ്ലീം തീവ്രവാദം വളർന്നതെന്ന് പി. ജയരാജൻ […]
മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court തടഞ്ഞു. ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസിൽ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് […]
അതിസമ്പന്നതയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെ ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന ബ്രാൻഡിനെ ലോകമെങ്ങും വ്യാപിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണ്. ഉപ്പ് മുതൽ വിമാനം വരെ ഓരോ ഇന്ത്യക്കാരനും ആവശ്യമുള്ളതെല്ലാം എത്തിക്കാൻ ശ്രമിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. സിനിമാ കഥകളെ പോലും വെല്ലുന്ന വഴിത്തിരിവുകളും നിലപാടുകളും നിറഞ്ഞതായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം.രത്തൻ ടാറ്റ വലിയൊരു മൃഗസ്‌നേഹി കൂടിയായിരുന്നു. താൻ സ്‌നേഹിക്കുന്നവർക്ക് […]
കൊച്ചി: കൊച്ചിയുടെ കായൽ Kochi’s backwater കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര ഒരുക്കി ജലഗതാഗത വകുപ്പിൻറെ ‘ഇന്ദ്ര’ ബോട്ട് സർവീസ് ‘Indra’ boat service. എറണാകുളം ബോട്ട് ജെട്ടിയിൽ സർവീസ് നടത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ സൗരോർജ ബോട്ടായ ഇന്ദ്ര കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഉല്ലാസയാത്ര ബോട്ടാണെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ശീതീകരിച്ച താഴത്തെ നിലയിൽ ഇരുന്നും, മുകളിൽ നിന്നും രണ്ട് മണിക്കൂറോളം കായൽ കാഴ്ചകൾ ആസ്വദിക്കാം. അഞ്ചു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 150 […]
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ Kannur ADM Naveen Babu മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിൻറെ മേൽനോട്ടം വഹിക്കും. അതേസമയം എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരായിട്ടാണ് ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവീസിലിരിക്കെ ബിസിനസ് […]
© Copyright News4media 2024. Designed and Developed by Horizon Digital