തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനത്തലവട്ടം ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശ് (26) ആണ് മരിച്ചത്. ഇയാളെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി കേസുകളില്‍ പ്രതിയായ ഓട്ടോ ജയനാണ് കൊല നടത്തിയതെന്ന് പോലീസും ദൃക്സാക്ഷികളും പറയുന്നു. ഇയാളെ ഇതുവരെ പിടികിട്ടിയില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വെൽഡിംഗ് ജോലിക്ക് സഹായിയായി പോകുന്നയാളാണ് കൊല്ലപ്പെട്ട വിഷ്ണുപ്രകാശ്. അടുത്തിടെയാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് […]
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. നാമക്കൽ ജില്ലയിലെ മേട്ടലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞിട്ടുണ്ട്. രവി, അലമേലു എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ 17 ബസ് യാത്രക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാസിപുരത്തേയ്ക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നാമഗിരിപേട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇടുക്കി അടിമാലി മച്ചിപ്ലാവിന് സമീപം വീടിന്റെ കാര്‌പോർച്ചിൽ വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചുകടത്തി. മച്ചിപ്ലാവ് തേലക്കാട്ട് ജോഷിയുടെ ബൈക്കാണ് മോഷണം പോയത്. രാത്രിയിൽ വീടിന് മുന്നിലെത്തിയ മോഷ്ടാവ് ബൈക്ക് ശബ്ദമുണ്ടാക്കാതെ തള്ളിക്കൊണ്ടു പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അനേവ്ഷണം തുടങ്ങി. Thieves steal bike from porch of house in Idukki ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു; സംസ്കാരത്തിനായി ചിതയിൽ വച്ചതോടെ, ജീവൻ വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ ! ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച 25കാരനായ […]
കോഴിക്കോട് : ഡ്രഗ്സ് ഇൻസ്പെക്ടർ അനധികൃതമായി തട്ടിയെടുത്ത 2,14,137 രൂപ പലിശം സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തിരുവനന്തപുരം അസി. ഡ്രഗ്സ് കൺട്രോൾ ഓഫിസിൽ ഡ്രഗ്സ് ഇൻസ്പെക്ടറായിരുന്ന എം.എസ് സജീവിനെതിരെയാണ് അച്ചടക്ക നടപടി വരുന്നത്. കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളറുടെ കാര്യലായത്തിൽ ഡ്രഗ്സ് കൺട്രോളർ ആയിരിക്കെ 2009 ൽ ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. പിന്നീട് വയനാട് സെക്ഷൻസ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റ വിമുക്തനാക്കി. തുർന്ന് സർവീസിൽ പുനപ്രവേശിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ […]
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് ഇത്തരത്തിൽ നിർദേശം നൽകിയത്. ഇന്ന് കേസ് പരിഗണിക്കവെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുമ്പെ കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് ഹജരാക്കിയില്ല. മാത്രമല്ല കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്ന് തന്നെ […]
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായിരുന്ന ഓംചേരി എൻഎൻ പിള്ള (101) അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില കഴിയവെ ആണ് അന്ത്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം 1951ലാണ് ഡൽഹിയിലെത്തിയത്. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. കോട്ടയം വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന കൊച്ചു ഗ്രാമത്തിൽ 1924 ഫെബ്രുവരി ഒന്നിനാണ് പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. 1972ൽ പ്രളയമെന്ന നാടകത്തിന് കേരള […]
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രായം 73 ആയിരുന്നു. Poet Kaithathakkal Jathavesdan Namboothiri passes away. പഴശ്ശിരാജയുടെ ചരിത്രം രേഖപ്പെടുത്തുന്ന ‘വീര കേരളം’ എന്ന മഹാകാവ്യം ജാതവേദന്‍ നമ്പൂതിരി രചിച്ചിരുന്നു. ‘പുഴ കണ്ട കുട്ടി’, ‘ദിവ്യഗായകന്‍’, ‘ദുശ്ശള’ തുടങ്ങിയ ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. സംസ്കാരം വൈകിട്ട് മലപ്പുറം മഞ്ചേരിയില്‍ നടക്കും.
തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ടെന്ന് ബന്ധുക്കൾ. ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്നും ഫോണിന്റെ ലോക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നുമാണ് ആക്ഷേപം. അതേസമയം പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരുടേയും […]
കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മുനമ്പം കേസിലെ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി നൽകില്ലെന്ന് ജഡ്ജി രാജൻ തട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. Media banned from Kozhikode Waqf Tribunal ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ അപ്പീൽ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ട്രൈബ്യൂണൽ മാധ്യമങ്ങളെ വിലക്കാൻ തീരുമാനിച്ചത്. തുടർന്ന്, ഈ കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി. 2019-ൽ വഖഫ് ബോർഡ്, ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ വിൽപ്പന നടത്തിയ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് […]
ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപത്ത് പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.(snake was caught in sabarimala) പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് കൈവരിയിലാണ് രണ്ടടിയോളം നീളം വരുന്ന പാമ്പ് കിടന്നിരുന്നത്. നിരവധി ഭക്തർ കടന്നുപോകുന്ന വഴിയാണിത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട […]
© Copyright News4media 2024. Designed and Developed by Horizon Digital