കോട്ടയം: ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിൽ കാർ സർവീസ് സെന്ററിൽ തീപിടിത്തം. ആറു കാറുകൾ കത്തിനശിച്ചു. സ്വകാര്യ കാർ ഷോറൂമിലാണ് രാത്രി ഒമ്പതു മണിയോടെ തീപിടിത്തമുണ്ടായത്. ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാൽ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങൾ സൂക്ഷിക്കുന്ന യാർഡിലാണ് തീപിടിത്തം ഉണ്ടായത്.
കോട്ടയം: കണക്കിൽ തിരിമറി നടത്തി തട്ടിയത് 45 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ജീവനക്കാരനായിരുന്ന യുവാവിനെ പിടികൂടി.ഏറ്റുമാനൂരിലുള്ള പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ചെയ്തിരുന്ന തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്ത് (32) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വ്യാപാര സ്ഥാപനത്തിലാണ് സംഭവം. ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയതെന്നാണ് പരാതി. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, […]
© Copyright News4media 2024. Designed and Developed by Horizon Digital