പുതിയ പൊലീസ് മേധാവി ആര്? സസ്പെൻസ് തുടരുന്നു

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരാവുമെന്നതിൽ സസ്പെൻസ്. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സിയുടെ പ്രത്യേക യോഗം 26ന് ഡൽഹിയിൽ ചേരുന്നുണ്ട്. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കുന്നത്. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, … Continue reading പുതിയ പൊലീസ് മേധാവി ആര്? സസ്പെൻസ് തുടരുന്നു