അർധനഗ്നർ, കയ്യിൽ കൊടുവാൾ, പിൻവാതിൽ തകർത്ത് മോഷണം: കോട്ടയത്ത് വീടുകളിൽ മോഷണം നടത്തിയത് കുറുവാസംഘമോ ?

കോട്ടയം കല്ലറ ചന്തപ്പറമ്പിൽ ആളില്ലാത്ത വീട്ടിൽ മോഷണം. അർധനഗ്നരായ മോഷ്ടാക്കൾ വീട് കുത്തിത്തുറക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. Suspected gang of thieves involved in house thefts in Kottayam ഇതോടെ മോഷണം നടത്തിയത് കുറുവാ സംഘമാണെന്ന സംശയം ഉയർന്നു. മോഷ്ടാക്കളുടെ കൈയ്യിൽ കൊടുവാൾ ഉൾപ്പെടെ ആയുധങ്ങളുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തുന്ന കുറുവാ സംഘമാണ് ഇത്തരത്തിൽ മോഷണം നടത്തുന്നത്. മോഷണത്തിനായി ആളുകളെ അതിക്രൂരമായി ആക്രമിക്കുന്നതും കുറുവാ സംഘത്തിൻ്റെ രീതിയാണ്. കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.