അനുവാദം ചോദിക്കാതെ ചക്ക എടുത്തതിന് കൊടും ക്രൂരത; പൂവരണി സ്വദേശിക്ക് ജീവപര്യന്തം തടവ്

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ കോട്ടയം പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി. പൂവരണി സ്വദേശിയായ 66 വയസ്സുകാരൻ ജോസിനെയാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. അയൽവാസിയായ സ്കറിയ ചാക്കോ കൊല്ലപ്പെട്ട സംഭവത്തിൽ വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജീവപര്യന്തം കഠിനതടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയായും പ്രതി കോടതിയിൽ അടയ്ക്കണം. … Continue reading അനുവാദം ചോദിക്കാതെ ചക്ക എടുത്തതിന് കൊടും ക്രൂരത; പൂവരണി സ്വദേശിക്ക് ജീവപര്യന്തം തടവ്