മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിച്ച പ്രതി ആശുപത്രിയിൽ നിന്നും ഓടിപ്പോയി; അന്വേഷണം

മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിച്ച പ്രതി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചപോൽ പോലീസിനെ വെട്ടിച്ച് കടന്നു. അരുവിക്കര പോലീസ് പിടികൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച യുവാവാണ് ഓടിപ്പോയത്.ആശുപത്രിക്ക് പുറത്തിറങ്ങി പ്രധാന റോഡിലൂടെ ഓടി ഇടറോഡിൽ കയറി അന്താരാഷ്ട്ര മാർക്കറ്റ് ഭാഗത്തേക്കു ഓടിപ്പോകുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അരുവിക്കര ഡാം പരിസരത്തുള്ള റോഡിൽവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മദ്യപിച്ചു വാഹനം ഓടിച്ചതിന്‌ കേസ് രജിസ്റ്റർ ചെയ്യാൻ വൈദ്യപരിശോധന നടത്താൻ ഒരു എസ്ഐയും പോലീസുകാരനും ചേർന്നാണ് … Continue reading മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിച്ച പ്രതി ആശുപത്രിയിൽ നിന്നും ഓടിപ്പോയി; അന്വേഷണം