കോഴിക്കോട്: ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ. ഇന്നലെ രാത്രി സുരേഷ് സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ് പോലീസിന്റെ സംശയം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. Suresh Mathara, who fell dead in the drainage
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed