അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് MLAയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ വായിക്കാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത് എന്നും ശേഖറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നല്ല. എന്നാല്‍ അസഭ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം – ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമൂഹ മാധ്യമ പോസ്റ്റുകള്‍ ഇടുമ്പോള്‍ വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ; ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ വൈറൽ

പ്രയാ​ഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ...

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്....

വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികള്‍

വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിലാണ്...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്....

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർ പിടിയിൽ

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക്...

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

Related Articles

Popular Categories

spot_imgspot_img