News4media TOP NEWS
കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

വേനലവധി ഇനി ഏപ്രില്‍ 6 മുതല്‍

വേനലവധി ഇനി ഏപ്രില്‍ 6 മുതല്‍
June 1, 2023

 

തിരുവനന്തപുരം: വേനലവധി ഇനി മുതല്‍ ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയത്. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കും.

അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്‍ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവില്‍ 1300ഓളം സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാനായി. 8 മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ സാങ്കേതികവിദ്യാ സൗഹൃദമാക്കി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടര്‍ ലാബ് ഒരുക്കി.

ആധുനിക സാങ്കേതികവിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. കുട്ടികള്‍ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ നേടിയെന്ന് ഉറപ്പാക്കാന്‍ കഴിയണം. അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Related Articles
News4media
  • International
  • News
  • Technology
  • Top News

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ

News4media
  • News
  • Technology

പിതാവി​ന്റെ മൃതദേഹം ഒരു വർഷത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച് 40 കാരൻ ; അസ്വാഭാവിക മരണത്തിന് പൊലീസ് കേ...

News4media
  • Kerala
  • News

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; വർഗീയത നന്നായി കളിക്കുന്ന ആൾ; രൂക്ഷ വിമർശനവുമായി ...

News4media
  • Kerala
  • News

പ്രിയങ്കയ്ക്കായി ലീലാവതി ടീച്ചറുടെ വിജയാശംസാ ഗീതം; എഴുതിയത് അഞ്ചുമിനിറ്റുകൊണ്ട്, ഓഡിയോ പുറത്തിറക്കി

News4media
  • Kerala

പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]