ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്ന രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടല്‍ ഗ്രോസ് കലക്ഷന്‍ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കലക്ഷനാണിതെന്നും സണ്‍ പിക്‌ചേഴ്‌സ് അവകാശപ്പെടുന്നു.
കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി ‘ജയിലര്‍’ മാറിക്കഴിഞ്ഞു. യന്തിരന്‍ 2, പൊന്നിയിന്‍ സെല്‍വന്‍ (ആദ്യഭാഗം) എന്നിവയാണ് തമിഴില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ച സിനിമകള്‍.
ജയിലര്‍ സിനിമയുടെ ഒരാഴ്ചത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്
തമിഴ്‌നാട്ടില്‍ നിന്നും മാത്രം 130 കോടി
ആന്ധ്രപ്രദേശ്‌തെലങ്കാന 54 കോടി
കേരള- 36 കോടി
കര്‍ണാടക- 47 കോടി
റെസ് ഓഫ് ഇന്ത്യ- 9 കോടി
ഓവര്‍സീസ്- 155 കോടി
ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ രാത്രി ഷോകളില്‍ 87% സീറ്റുകളും നിറയുന്നു. രാജ്യത്തെ മിക്ക നഗരങ്ങളിലെയും കണക്കാണിത്. 40% കടന്നാല്‍പോലും വലിയ നേട്ടമാണ്. ആദ്യ 4 ദിവസത്തിനു ശേഷം മിക്ക ഹിറ്റ് സിനിമയ്ക്കും ഇത് 30 ശതമാനത്തില്‍ താഴെയാണ്. ആദ്യ 4 ദിവസംകൊണ്ടു ജയിലര്‍ യുഎസില്‍ 34 കോടി രൂപയും യുഎഇയില്‍ 23.4 കോടിയും യുകെയില്‍ 8 കോടിയും മലേഷ്യയില്‍ 18 കോടിയുമാണു കലക്ഷനുണ്ടാക്കിയത്.
രാജ്യത്തിനകത്തും പുറത്തുമായി ആദ്യ ദിവസത്തെ 95.78 കോടി രൂപയ്ക്കും ശേഷം രണ്ടാം ദിവസം 56 കോടിയിലേക്കു കലക്ഷന്‍ താഴ്ന്നു. എന്നാല്‍ പിന്നീടു കത്തിക്കയറി. മൂന്നാം ദിവസം 68 കോടിയും നാലാം ദിവസം 82.36കോടിയും കലക്ഷന്‍ നേടി. സ്വാതന്ത്ര്യ ദിനത്തില്‍ ഇത് 90 കോടിയോളമെന്നാണ് അനൗദ്യോഗിക കണക്ക്. 4 ദിവസംകൊണ്ടു മാത്രം 303 കോടിയാണു രാജ്യത്തും പുറത്തുമായുള്ള കലക്ഷന്‍. 15ന് ഇന്ത്യയില്‍ മാത്രം 33കോടിയാണു വരുമാനം.
2 മാസത്തോളമായി വന്‍ ഹിറ്റുകളില്ലാതെ പ്രയാസപ്പെട്ടിരുന്ന കേരളത്തിലെ അറുനൂറോളം തിയറ്ററുകളില്‍ ജയിലര്‍ പ്രദര്‍ശിപ്പിച്ച എല്ലാവര്‍ക്കും ലാഭം കിട്ടി. 6 ലക്ഷം മുതല്‍ 50 ലക്ഷംവരെ (സ്‌ക്രീനിന്റെ എണ്ണമനുസരിച്ച്) 6 ദിവസംകൊണ്ട് തിയറ്റര്‍ ഓഹരിയായി കിട്ടിയിട്ടുണ്ട്.