തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും മൂലമെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ട് പ്രകാരം ഈ വർഷം മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ കൂടുതൽ അപകടങ്ങൾ തേങ്ങ വീണതിനെ തുടർന്നാണെന്ന് പറയുന്നു. മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ … Continue reading തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്