പോര്‍വിളികളുമായി വിദ്യാർഥികൾ വീണ്ടും: വൈക്കത്ത് വിദ്യാര്‍ഥികള്‍ റോഡിൽ തമ്മിലടിച്ചു

വൈക്കത്തെ സ്‌കൂളിലെ ഹൈസ്കൂൾ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വീഡിയോ പുറത്ത്. 10-ാം ക്ലാസിന്റെ പ്രീ മോഡല്‍ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി വൈക്കം നഗരസഭയുടെ കീഴിലുള്ള ടൗണ്‍ ഹാളിനു സമീപത്തുവെച്ച് പോര്‍വിളികളുമായി പത്താം ക്ലാസിലെ രണ്ട് ഡിവിഷനിലെ വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കിയത്. സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം. വിദ്യാര്‍ഥികളില്‍ ഒരാളുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനെക്കുറിച്ച് പരാതി ഒന്നും ലഭിച്ചില്ലെന്ന് വൈക്കം പോലീസ് അറിയിച്ചു. പരീക്ഷക്ക് പോയപ്പോൾ തുറിച്ചു നോക്കി; പരീക്ഷ … Continue reading പോര്‍വിളികളുമായി വിദ്യാർഥികൾ വീണ്ടും: വൈക്കത്ത് വിദ്യാര്‍ഥികള്‍ റോഡിൽ തമ്മിലടിച്ചു