ബസിൽ വിദ്യാർഥി ബോധരഹിതനായി: VIDEO

ബസിൽ വിദ്യാർഥി ബോധരഹിതനായി മാളയിൽ കുഴഞ്ഞുവീണ് ബോധരഹിതനായ വിദ്യാർഥിയെയും കൊണ്ട് ആശുപത്രിയിലേക്ക് ബസ് ഓടിച്ചുകയറ്റി ജീവനക്കാർ. ചൊവ്വാഴ്ച രാവിലെ 9 നാണ് സംഭവം. ഇരിങ്ങാലക്കുടയിൽ നിന്ന് മാളയിലേക്ക് വരികയായിരുന്ന മിഷാൽ ബസിൽ വെച്ച് മാള പള്ളി എത്തിയപ്പോഴാണ് സ്നേഹഗിരി സ്‌കൂളിലെ വിദ്യാർഥി ആദിത്യൻ കുഴഞ്ഞുവീണത്. അഷ്ടമിച്ചിറയിൽ നിന്ന് ബസിൽ കയറിയ ആദിത്യൻ കുഴഞ്ഞുവീഴുന്നത് കണ്ട് മറ്റു യാത്രക്കാർ കണ്ടക്ടർ എം.വി. വിപിനെ അറിയിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തുനിന്ന് വേഗത്തിൽ എത്തിയ വിപിൻ ഉടനെതന്നെ ആദിത്യന്റെ മുഖത്ത് വെള്ളം തെളിച്ചു. … Continue reading ബസിൽ വിദ്യാർഥി ബോധരഹിതനായി: VIDEO