കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കാണാതായി; കൊല്ലം ചിറയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കൊല്ലം ചിറയിലാണ് അപകടമുണ്ടായത്. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാ(19)ണ് മരിച്ചത്.(Student drowned in Kollam Chira) ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. മറ്റു കുട്ടികളോടൊപ്പം ചിറയിൽ നീന്തുന്നതിനിടെ നിയാസ് മുങ്ങിപ്പോകുകയായിരുന്നു. ആഴമുള്ള വലിയ ചിറയാണിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നടത്തിയ പരിശോധനക്കൊടുവില്‍ വൈകിട്ട് ഏഴരയോടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.