ഇടുക്കി അണക്കരയില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടുക്കി അണക്കരയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയില്‍ വിമല്‍(17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം. അണക്കര കുങ്കിരിപ്പെട്ടിക്കുസമീപം പ്രാര്‍ഥനായോഗം നടന്ന വീട്ടിലെത്തിയ വിമല്‍ പരിസരത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറ്റടി നെഹ്‌റു സ്മാര പഞ്ചായത്ത് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് അണക്കര ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍. കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ കളമശ്ശേരി പോളിടെക്നിക്ക് … Continue reading ഇടുക്കി അണക്കരയില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം