പാല്‍ വാങ്ങാനായി നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു; അപകടം വീടിനടുത്ത് വെച്ച്

കല്‍പറ്റ: സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. പാല്‍ വാങ്ങാനായി നിൽക്കുമ്പോഴാണ് അപകടം നടന്നത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്നു അപകടമുണ്ടാക്കിയ ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നും … Continue reading പാല്‍ വാങ്ങാനായി നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു; അപകടം വീടിനടുത്ത് വെച്ച്