ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ അതുൽ ദേവാണ് (19) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.വണ്ടൂരിലെ സംസ്ഥാന പാതയിലായിരുന്നു അപകടം. മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു അതുൽ ദേവ്. ഐടിഐയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ചൊവ്വാഴ്ച വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റൻ ആൽമരം വീഴുകയായിരുന്നു. ബസിന്റെ മുകൾഭാഗം … Continue reading ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed