തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റുമായി പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ച് പോലീസ്. തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് വിട്ടയച്ചത്. തട്ടിപ്പിൽ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് 20 വയസുകാരനായ വിദ്യാർത്ഥിയെ വിട്ടയക്കുകയായിരുന്നു. വിദ്യാർത്ഥി കുറ്റക്കാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു. ഇതോടെ വിദ്യാർത്ഥി കേസിൽ സാക്ഷിയാകാനാണ് സാധ്യത. വെറ്ററിനറി ഡോക്ടർ ആകാനായിരുന്നു ആഗ്രഹം’ പരീക്ഷയെഴുതുന്നത് തടഞ്ഞപ്പോൾ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും വിദ്യാർത്ഥി പ്രതികരിച്ചു. അപേക്ഷിക്കാൻ അക്ഷയ സെൻറർ ജീവനക്കാരി ഗ്രീഷ്മയെ ചുമതലപ്പെടുത്തിയതാണെന്ന് … Continue reading തട്ടിപ്പിൽ പങ്കില്ല, ചതിക്കപ്പെട്ടത് തന്നെ; വ്യാജ ഹാൾ ടിക്കറ്റുമായി പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed