തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടുന്ന കാര്യത്തില്‍ ഇനി കര്‍ശന നടപടികളുണ്ടാകുമെന്ന് കേരള സര്‍വകലാശാല വി.സി ഡോ.മോഹന്‍ കുന്നുമ്മല്‍. ഇക്കാര്യം സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ചചെയ്യും. പ്രിന്‍സിപ്പല്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും വിസി പറഞ്ഞു. എല്ലാ സര്‍വകലാശാലകളും അവരുടെ സര്‍ട്ടിഫിക്കറ്റുകല്‍ ഡിജി ലോക്കറുകളിലേക്കു മാറ്റണം. ഡിജി ലോക്കറിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സര്‍വകലാശാലകളുടേതടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ ഇന്നും വ്യാപകമാണ്. പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വീട്ടിലെത്തുന്നത്. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി, എന്നിവ കൃത്യമായി പകര്‍ത്തിയാണ് വ്യാജന്റെ നിര്‍മാണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെയാണ്. രാജ്യത്തെ ഏതു സര്‍വകലാശാലയുടെ പേരിലും അവര്‍ സര്‍ട്ടിഫിക്കറ്റ് അടിച്ചു നല്‍കും അതിന് പണം നല്‍കണം. സര്‍ട്ടിഫിക്കറ്റില്‍ വേണ്ട സര്‍വകലാശാലയുടെ പേര്, ഏത് കോഴ്‌സ്, വര്‍ഷം, മറ്റെന്തെങ്കിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ തുടങ്ങിയവയ്ക്കെല്ലാം വെബ്‌സൈറ്റില്‍ ഇടമുണ്ട്. അത് കഴിഞ്ഞാല്‍ മേല്‍വിലാസം നല്‍കി പണം അടയ്ക്കാം. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ 10-15 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുമെന്നാണ് വാഗ്ദാനം. 16,000 മുതല്‍ 70,000 രൂപ വരെയാണ് വ്യാജന് വില.