കണ്ണൂര്‍: സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാല്‍ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പില്‍നിന്നും കണ്ടെത്തിയത്.
വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. ശരീരമാസകലം കടിയേറ്റ പാടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാല്‍. സംസാരശേഷിയും ഇല്ലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.