കൊച്ചിയിൽ വിദ്യാര്‍ഥിയെ ഉൾപ്പെടെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കൊച്ചി: അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ ഉൾപ്പെടെ ആറോളം പേരെയാണ് നായ കടിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ നായ മറ്റു നായ്ക്കളെയും അക്രമിച്ചതായാണ് വിവരം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ അറിയിച്ചു. പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് … Continue reading കൊച്ചിയിൽ വിദ്യാര്‍ഥിയെ ഉൾപ്പെടെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ