പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; ഒറ്റ രാത്രികൊണ്ട് കൊന്നത് 11 മുട്ടക്കോഴികളെ; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയെന്ന് നാട്ടുകാർ

പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; കൊന്നത് 11 മുട്ടക്കോഴികളെ പെരുമ്പാവൂര്‍: കൊച്ചി പെരുമ്പാവൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ് ശല്യം ദിനംപ്രതി രൂക്ഷമാകുന്നതായി വ്യാപക പരാതി. രാത്രി സമയങ്ങളില്‍ മാത്രമല്ല, പകല്‍ സമയങ്ങളിലും നായ്ക്കളുടെ കൂട്ടം വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മാറുകയാണ്. വീടുകളിലേക്ക് കയറി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ നഗരസഭയുടെ 11ാം വാര്‍ഡിലെ കാരാട്ടുപള്ളിക്കര പറമ്പത്ത് വീട്ടില്‍ സരോജിനിയമ്മയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന 11 മുട്ടക്കോഴികളെയാണ് ഒറ്റ രാത്രികൊണ്ട് തെരുവുനായ് കൊന്ന് തള്ളിയത്. … Continue reading പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; ഒറ്റ രാത്രികൊണ്ട് കൊന്നത് 11 മുട്ടക്കോഴികളെ; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയെന്ന് നാട്ടുകാർ