മാന്നാറിൽ തെരുവുനായ ആക്രമണം; തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, ഭീതിയോടെ നാട്ടുകാർ

ആലപ്പുഴ: മാന്നാറിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീരകർഷകനായ സജീവിന്റെ 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ കടിച്ചുകീറിയത്.(Stray dog attack in mannar, alappuzha) ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന് പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശു കിടാവിനെ നായ്ക്കൾ കടിച്ചു കീറിയിരുന്നു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങളും ഭീതിയിലാണ്. … Continue reading മാന്നാറിൽ തെരുവുനായ ആക്രമണം; തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, ഭീതിയോടെ നാട്ടുകാർ