ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. ആക്രമണത്തിൽ മുഖം പൂര്‍ണമായും കടിച്ചെടുത്ത നിലയിലാണ്.(Stray dog attack in alappuzha; elderly woman died) ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാർത്യായനി. വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോഴാണ് നായ ആക്രമിച്ചത്. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed