വാക്സിനെടുത്തിട്ടും പേവിഷബാധ; അഞ്ചുവയസ്സുകാരി മരിച്ചു
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഞ്ചുവയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ അന്ത്യം. മാർച്ച് 29നാണ് സനയെ തെരുവുനായ ആക്രമിച്ചത്. മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. തലയ്ക്കും കാലിനുമായിരുന്നു തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് കുട്ടിക്ക്പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ചയാണ് … Continue reading വാക്സിനെടുത്തിട്ടും പേവിഷബാധ; അഞ്ചുവയസ്സുകാരി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed