ശബരി റെയിൽപാത; ത്രികക്ഷി കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തിന് കേരളത്തിൻ്റെ കത്ത്

തിരുവനന്തപുരം: ശബരി റെയിൽപാത നിർമ്മാണത്തിന് ത്രികക്ഷി കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തിന് സംസ്ഥാനം കത്തുനൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ്സെക്രട്ടറിയും മന്ത്രി വി. അബ്ദുറഹിമാനുമാണ് കേന്ദ്രത്തിന് കത്തുനൽകിയത്. റെയിൽവേ-റിസർവ്ബാങ്ക്-കേരളം എന്ന കരാറാണ് കേന്ദ്രം ശബരി റെയിലിനായി മുന്നോട്ടുവച്ചത്. കേരളത്തിന്റെ വിഹിതം ഗഡുക്കളായി റെയിൽവേക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷികരാർ തയ്യാറാക്കിയത്. പണം നൽകിയില്ലെങ്കിൽ, വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിൽ കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേക്ക് നൽകുമെന്നായിരുന്നു വ്യവസ്ഥ. പദ്ധതിയുടെ പകുതി ചെലവായ 1900.47കോടി കിഫ്ബിയിൽ നിന്ന് നൽകാം. ഇത് കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്നും … Continue reading ശബരി റെയിൽപാത; ത്രികക്ഷി കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തിന് കേരളത്തിൻ്റെ കത്ത്