കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ വേണ്ട; പുതിയ മാർഗം പരീക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കമ്പനിയായ ഹില്ലി അക്വ. ട്രയൽ റൺ അന്തിമഘട്ടത്തിൽ. ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ച് കുപ്പി നിർമ്മിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികൾ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാലാണ് ബദൽ മാർഗം തേടുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് ബോട്ടിൽ പോലെ തന്നെ. ചോളം, കരിമ്പ് എന്നിവയിൽ നിന്ന് പശ (സ്റ്റാർച്ച്) എടുത്തശേഷം ഇതിൽ നിന്ന് പോളിലാസ്റ്രിക് ആസിഡ് (പി.എൽ.എ) ഉത്പാദിപ്പിച്ചാണ് ‘ഹരിതകുപ്പി”കൾ നിർമ്മിക്കുന്നത്. സംസ്ഥാന … Continue reading കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ വേണ്ട; പുതിയ മാർഗം പരീക്ഷിച്ച് സർക്കാർ