News4media TOP NEWS
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത് വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി
July 21, 2023

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.

 

മറ്റ് അവാര്‍ഡുകള്‍:

ജനപ്രിയ ചിത്രം- എന്നാ താന്‍ കേസ് കൊട്

നടന്‍ (സ്‌പെഷ്യല്‍ ജൂറി)-കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ (എന്നാ താന്‍ കേസ് കൊട്, അപ്പന്‍)

സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക)

സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്)

സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും

സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്)

രണ്ടാമത്തെ ചിത്രം- അടിത്തട്ട്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – രാജേഷ് കുമാര്‍, തെക്കന്‍ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, എന്നാ താന്‍ കേസ് കൊട്

ക്യാമറ- മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)

കഥ- കമല്‍ കെ.എം (പട)

സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)

കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്

ബാലതാരം പെണ്‍- തന്മയ (വഴക്ക്)

ബാലതാരം ആണ്‍ -മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)

നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)

വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍ -സൗദി വെള്ളക്ക

ശബ്ദരൂപകല്പന- അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)

ശബ്ദമിശ്രണം -വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)

കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)

ഗായകന്‍-കപില്‍ കബിലന്‍ (കനവേ, പല്ലൊട്ടി 90സ് കിഡ്)

സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോണ്‍ വിന്‍സെന്റ് (എന്നാ താന്‍ കേസ് കൊട്)

സംഗീതസംവിധായകന്‍- എം. ജയചന്ദ്രന്‍ (മയില്‍പ്പീലി, ആയിഷാ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)

സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)

ഡബ്ബിങ് ആണ്‍- ഷോബി തിലകന്‍ 19-ാം നൂറ്റാണ്ട്

ഡബ്ബിങ് പെണ്‍ -പോളി വല്‍സന്‍ – സൗദി വെള്ളക്ക

വിഷ്വല്‍ എഫക്ട്‌സ് -അനീഷ്, സുമേഷ് ?ഗോപാല്‍ (വഴക്ക്)

ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി.എസ്. വെങ്കിടേശ്വരന്‍

ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

 

Related Articles
News4media
  • Kerala
  • News
  • Top News

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

News4media
  • Kerala
  • News
  • Top News

സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

News4media
  • Kerala
  • News
  • Top News

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സം...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]