വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ…അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ

ആലപ്പുഴ: പാർട്ടിയുമായി അകന്നു നിൽക്കുന്ന സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ സന്ദർശനം നടത്തിയത്. ജി സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയരാജൻ സുധാകരനെ സന്ദർശിച്ചത്. വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ എന്നും അന്നു മുതൽ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനെ നേരിൽ … Continue reading വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ…അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ