വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; പോലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്

പാലക്കാട്: റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും. പോലീസ് ലാത്തിവീശിയതിനെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ചിലർ കുഴഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ ‘മൂന്നാംവരവ് … Continue reading വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; പോലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്