എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന്; വിജയിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമെന്നും വിജയിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകാനാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയതെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 … Continue reading എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന്; വിജയിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി