മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; നിലത്തടിച്ചു വീണ് കായികാധ്യാപകന് ദാരുണാന്ത്യം
തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുമ്പിലാണ് സംഭവം. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed