കടയിലേക്ക് കാർ ഇടിച്ചു കയറി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജം​ഗ്ഷനിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾഭാ​ഗം പൂർണമായും തകർന്നു. ശ്രീകൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. കടയുടമയായ യുവാവിന് സാരമായി പരുക്കേറ്റു. പുല്ലുവഴി അമ്പാട്ട് വീട്ടിൽ ​ഗോപാലകൃഷ്ണൻ മകൻ രതീഷിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറിയത്. കടയിലെ അലമാരകളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് … Continue reading കടയിലേക്ക് കാർ ഇടിച്ചു കയറി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം