പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ കൂടി പിടിയിലായി. മുൻപ് ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള കൈക്കൂലിക്കേസിൽ പിടിയിലായിരുന്നു. ഇപ്പോൾ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തും വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്. കുഴിമണ്ണ സ്വദേശിയിൽ നിന്ന് പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്‌മത്തുള്ളയെ വിജിലൻസ് … Continue reading പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ