സോനു നി​ഗമിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഗായകൻ സോനു നിഗമിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കർണാടക ഹൈക്കോടതിയാണ് ഗായകനെതിരെയുള്ള ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സ്റ്റേ ചെയ്തത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് ഉത്തരവ്. കേസ് അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മൊഴി രേഖപ്പെടുത്താൻ സോനു നിഗം പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി മൊഴി നൽകാം എന്നും കോടതി വ്യക്തമാക്കി. … Continue reading സോനു നി​ഗമിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി