അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.(Son set car fire in Malappuram) നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതുകാരണമാണ് താക്കോൽ നൽകാതെ ഇരുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. പിതാവിന്റെ പ്രവർത്തിയിൽ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. … Continue reading അച്ഛൻ താക്കോൽ നൽകാത്തതിൽ പ്രകോപനം; കാർ തീയിട്ട് നശിപ്പിച്ച് മകൻ, വീട്ടുപകരണങ്ങളും തല്ലിത്തകർത്തു