കിഷ്ത്വാറിൽ‌ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പിൽ പരിക്കേറ്റ സൈനികൻ ചികിത്സയിലായിരുന്നു. മേഖലയിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. കിഷ്ത്വാര്‍ ജില്ല മുഴുവന്‍ ജമ്മു പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. നാല് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇടതൂർന്ന വനപ്രദേശത്താണ് ഏറ്റുമുട്ടൽ … Continue reading കിഷ്ത്വാറിൽ‌ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു