തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർത്തു; കശ്മീരിൽ ഡ്യൂട്ടിക്കിടെ സൈനികൻ മരിച്ചു

ശ്രീനഗർ: തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്ത് കശ്മീരിൽ സൈനികൻ മരിച്ചു. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം നടന്നത്. സത്നാം സിംഗ്(24) ആണ് മരിച്ചത്.(Soldier dies in an accidental fire in Jammu& Kashmir) ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഷ്‌ത്‌വാർ ജില്ലയിലാണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. … Continue reading തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർത്തു; കശ്മീരിൽ ഡ്യൂട്ടിക്കിടെ സൈനികൻ മരിച്ചു