സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു
മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട് മരത്താണിയിൽ വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് സംഭവം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന ജുനൈദിനെ ബസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ജുനൈദിന്റെ തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിക്കടവ് … Continue reading സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed