ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപത്ത് പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.(snake was caught in sabarimala) പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് കൈവരിയിലാണ് രണ്ടടിയോളം നീളം വരുന്ന പാമ്പ് കിടന്നിരുന്നത്. നിരവധി ഭക്തർ കടന്നുപോകുന്ന വഴിയാണിത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട … Continue reading ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു