കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

ഇരിങ്ങാലക്കുട: കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ മാടായിക്കോണത്താണ് ദാരുണ സംഭവം നടന്നത്. മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഹെന്നയെ ചവിട്ടു പടിയിൽ കിടന്നിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മാടായിക്കോണത്തുള്ള ഭര്‍തൃവീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഹെന്നയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ പുലർച്ചെ ഹൃദയാഘാതം … Continue reading കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം