പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം

ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം നടന്നത്. സിദ്ധരാമയ്യ പ്രസം​ഗിക്കാൻ തുടങ്ങവെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധക്കാരെ സഥലത്തുനിന്നും മാറ്റുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഇതോടെയാണ് പരിപാടിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി തല്ലാനായി കൈ ഓങ്ങിയത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് നാടകീയ സംഭവം നടന്നത്. പ്രതിഷേധക്കാരെ … Continue reading പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം